എ.ഐ വർക്ക്ഷോപ് സംഘടിപ്പിച്ചു
text_fieldsRepresentational Image
ദുബൈ: യു.എ.ഇയിലെ കേരളത്തിൽനിന്നുള്ള ഗ്രാഫിക് ഡിസൈനർമാരുടെ കൂട്ടായ്മയായ ‘വര’യുടെ ആഭിമുഖ്യത്തിൽ ഇമേജിൻ ടോക്ക് വിത്ത് ജിയോ ജോൺ മുള്ളൂർ എന്ന പേരിൽ നിർമിത ബുദ്ധി (എ.ഐ) വർക്ക്ഷോപ് സംഘടിപ്പിച്ചു. ഗ്രാഫിക്സ്, വാർത്ത, പരസ്യ മേഖലയിൽ നിർമിത ബുദ്ധി ഉപയോഗിച്ചുള്ള പുത്തൻ കണ്ടുപിടിത്തങ്ങളെ പരിചയപ്പെടുത്തിയ പരിപാടിക്ക് ജിയോ ജോൺ മുള്ളൂർ നേതൃത്വം നൽകി.
ദുബൈ ഡൗൺ ടൗണിലെ മൂവ്പിക്ക് ഹോട്ടലിൽ ഒരു ദിവസം നീണ്ടുനിന്ന വർക്ക്ഷോപ്പിൽ 150ഓളം ഡിസൈനർമാർ പങ്കെടുത്തു. ‘വര’ യു.എ.ഇയുടെ ചെയർമാൻ സജീർ ഗ്രീൻ ഡോട്ട്, കൺവീനർ അൻസാർ മുഹമ്മദ്, ജിബിൻ, ജയേഷ്, നൗഫൽ നാക്, നൗഫൽ പെരിന്തൽമണ്ണ, മുബഷിർ, നാസർ, വിദ്യ, ശരീഫ്, യാസ്ക്ക്, അനസ്, ജംനാസ്, ഗോഡ് വിൻ, റിയാസ്, ഉനൈസ്, ഷംനാഫ്, ഷമീം എന്നിവർ നേതൃത്വം നൽകി. ഭാവിയിൽ ഡിസൈനർമാർക്ക് ഉപകാരപ്രദമാകുന്ന ഒട്ടനവധി പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

