Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പത്മ ബഹുമതിയടക്കം കേന്ദ്ര പുരസ്കാരങ്ങൾക്ക് നാമനിർദേശം നൽകാൻ ഇനി ഒറ്റ പോർട്ടൽ
text_fieldsbookmark_border
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങളും ഏജൻസികളും നൽകുന്ന പുരസ്കാരങ്ങൾക്ക് ഓൺലൈനായി നാമനിർദേശങ്ങളും ശിപാർശകളും സമർപ്പിക്കാൻ ഇനി ഒറ്റ പോർട്ടൽ. രാഷ്ട്രീയ പുരസ്കാർ പോർട്ടലിലൂടെയാണ് (https://awards.gov.in) പത്മ ബഹുമതികൾക്ക് ഉൾപ്പെടെ നാമനിർദേശം ചെയ്യേണ്ടത്. സുതാര്യതയും പൊതുജന പങ്കാളിത്തവും ഉറപ്പുവരുത്താനാണ് ഒറ്റ പോർട്ടലിലേക്ക് മാറ്റിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാറിന്റെ വിവിധ പുരസ്കാരങ്ങൾക്ക് വ്യക്തികൾക്കും സംഘടനകൾക്കും നാമനിർദേശം ചെയ്യാം. പത്മ ബഹുമതികൾക്ക് സെപ്റ്റംബർ 15 വരെ നാമനിർദേശങ്ങളും ശിപാർശകളും ഓൺലൈനായി നൽകാം.
Next Story

