ദിവസവും 2.5 ജിബി ഡാറ്റ, വാലിഡിറ്റി ഒരു വർഷം; പുതിയ പ്ലാനുമായി ജിയോ
text_fieldsഒരു വർഷ വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുമായി റിലയൻസ് ജിയോ. ദിവസവും ഏറെ ഡാറ്റ ആവശ്യമുള്ളവർക്കായാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്.എം.എസുകളും വാഗ്ദാനം ചെയ്യുന്ന 365 ദിവസ പ്ലാനിന് 2999 രൂപയാണ് ചാർജ്.
സാധാരണ ഡാറ്റാ ആനുകൂല്യങ്ങൾക്ക് പുറമെ, ജിയോമാർട്ടിലും മറ്റ് ജിയോ സേവനങ്ങളിലും പുതിയ പ്ലാൻ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ മാർട്ടിൽ 20 ശതമാനം മഹാ കാഷ്ബാക്ക് ഒാഫറാണ് ലഭിക്കുക. ജിയോ മാർട്ട് വാലറ്റിലായിരിക്കും കാഷ്ബാക്ക് ക്രെഡിറ്റാവുക. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് എന്നീ സേവനങ്ങളും സൗജന്യമായി ആസ്വദിക്കാം.
ജിയോ നിലവിൽ വ്യത്യസ്ത ആനുകൂല്യങ്ങളുള്ള മറ്റ് രണ്ട് വാർഷിക പ്ലാനുകൾ കൂടി വാഗ്ദാനം ചെയ്യുന്നുണ്ട്. 2879 രൂപയുടെയും 3119 രൂപയുടേയും പ്ലാനുകൾ 2 ജിബി പ്രതിദിന ഡാറ്റയാണ് നൽകുക. എന്നാൽ, 3119 രൂപയുടെ പ്ലാനിനൊപ്പം ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കും.

