Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിഗ്നൽ ആപിലെ സാങ്കേതിക തകരാർ പരിഹരിച്ചു
text_fieldsbookmark_border
പ്രമുഖ ക്രോസ് മെസേജിങ് ആപായ സിഗ്നലിലെ സാങ്കേതിക തകരാർ പരിഹരിച്ചു. ജനുവരി 15നാണ് ആഗോളതലത്തിൽ സിഗ്നലിൽ പ്രശ്നം കണ്ടെത്തിയത്. വാട്സ്ആപ് സ്വകാര്യത സംബന്ധിച്ച പ്രശ്നങ്ങൾ കാരണം സിഗ്നലിന്റെ ഉപയോക്താക്കളുടെ എണ്ണം വലിയ രീതിയിൽ വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാങ്കേതിക തകരാർ ഉണ്ടായത്.
തകരാർ പരിഹരിച്ച വിവരം ട്വിറ്ററിലൂടെ സിഗ്നൽ അറിയിച്ചു. സിഗ്നൽ തെരഞ്ഞെടുത്ത ലക്ഷക്കണിക്ക് ആളുകൾക്ക് നന്ദി പറയുന്നതായും കമ്പനി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് സിഗ്നലിൽ ആദ്യമായി സാങ്കേതിക തകരാർ ഉണ്ടായത്.
ആപിലേക്ക് കണക്ട് ചെയ്യാനും ലോഗ് ഇൻ നടത്താനും സാധിച്ചിരുന്നില്ല. ഐഫോണിന്റെ ഐ.ഒ.എസ് പ്ലാറ്റ്ഫോമിൽ മാത്രമാണ് മെസേജുകൾ കൈമാറാൻ സാധിച്ചിരുന്നത്. മറ്റ് പ്ലാറ്റ്ഫോമുകളിൽ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു.
Next Story

