ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്ക് വി.ഐയെന്ന് ഊക്ല
text_fieldsഇന്ത്യയിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക്കായി വൊഡാഫോൺ ഐഡിയ (വിഐ). 2020ലെ ക്വാർട്ടർ മൂന്നിലും ക്വാർട്ടർ നാലിലും ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക് സേവനം ലഭ്യമാക്കിയത് വി.ഐ ആണെന്ന് സ്പീഡ് ടെസ്റ്റ് സേവനദാതാക്കളായ ഊക്ലയുടെ റിപ്പോർട്ടിലാണ് പറയുന്നത്. ഡൗൺലോഡ്, അപ്ലോഡ് സ്പീഡുകളിലും വിഡിയോ സ്ട്രീമിങ്ങിലും വൊഡാഫോൺ ഐഡിയയുടെ ജിഗാനെറ്റ് മറ്റുള്ള നെറ്റ്വർക്കുകളേക്കാൾ ഒരുപടി മുന്നിലാണെന്നാണ് ഊക്ല സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ആറ് മാസക്കാലത്തോളം തുടർച്ചയായി രാജ്യത്തുടനീളം ഏറ്റവും വേഗതയുള്ള 4ജി നെറ്റ്വർക് ലഭ്യമാക്കാൻ കഴിഞ്ഞ ഏക ടെലികോം ഓപറേറ്റർ തങ്ങൾ മാത്രമാണെന്ന് വി.ഐ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയിലെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ശരാശരി ഡൗൺലോഡ് വേഗത നൽകുന്ന ഏറ്റവും വേഗതയേറിയ നെറ്റ്വർക്കായി ഊക്ല തെരഞ്ഞെടുത്തത് 4ജിക്കായി ഉപയോഗിക്കുന്ന വി.ഐയുടെ ജിഗാനെറ്റ് സാങ്കേതികവിദ്യയെയാണ്.

