വൊഡാഫോൺ ഐഡിയയുടെ ഡബിൾ ധമാക്ക; വിവിധ പ്ലാനുകളിൽ ആസ്വദിക്കാം ഇരട്ടി ഡാറ്റ
text_fieldsഡബിൾ ഡാറ്റാ ഒാഫറടക്കമുള്ള പുതിയ കിടിലൻ ഡാറ്റാ പ്ലാനുകളുമായി വൊഡാഫോൺ-െഎഡിയ (വി.െഎ). 699 രൂപയുടെയും 299 രൂപയുടേയും 449 രൂപയുടെയേും പ്ലാനുകളിലാണ് ഇരട്ട ഡാറ്റ ലഭിക്കു. കുടെ 180 ദിവസം വാലിഡിറ്റിയുള്ള 1197 രൂപയുടെ മികച്ച പ്ലാനും വി.െഎ അവതരിപ്പിച്ചിട്ടുണ്ട്.
699 രൂപയുടെ പ്ലാനിൽ 2 ജിബിയോടൊപ്പം അധിക ഡാറ്റയായി 2 ജിബി കൂടെ ലഭിക്കും. അതോടെ 84 ദിവസത്തേക്ക് പ്രതിദിനം നാല് ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് ലഭിക്കുക. അതുപോലെ 299 രൂപയുടെ പ്ലാനിൽ 28 ദിവസത്തേക്ക് 4 ജിബി ഡാറ്റ പ്രതിദിനം ലഭിക്കും. 449 രൂപയുടെ പ്ലാനിൽ 56 ദിവസത്തേക്കാണ് 4 ജിബി ഡാറ്റ ലഭിക്കുക.
മറ്റൊരു ഒാഫർ 1197 രൂപയുടേതാണ്. ഇൗ പ്ലാനിലൂടെ വൊഡാഫോൺ ഐഡിയ ഉപഭോതാക്കൾക്ക് 180 ദിവസത്തേക്ക് അൺലിമിറ്റഡ് വോയിസ് കോളുകൾ ആസ്വദിക്കാം. കൂടെ ദിവസേന 1.5 ജിബി ഡാറ്റയും 100 എസ്.എം.എസും ഉണ്ട്. വി.െഎയുടെ തന്നെ 365 ദിവസത്തേക്കുള്ള മറ്റൊരു പ്ലാൻ കൂടിയുണ്ട്. ഒരുമിച്ച് ഉപയോഗിക്കാവുന്ന 24 ജിബി ഡാറ്റയോടൊപ്പം ഒരു വർഷത്തേക്ക് പരിധിയില്ലാതെ കോളുകൾ ചെയ്യാവുന്ന ഒാഫറാണിത്.

