
ചാറ്റുകൾ ആർക്കൈവ് ചെയ്താൽ പുതിയ സേന്ദശങ്ങൾക്കും നോട്ടിഫിക്കേഷൻ ലഭിക്കില്ലെന്ന് വാട്സാപ്
text_fieldsന്യൂഡൽഹി: വാട്സാപ്പിൽ ആർക്കൈവ് ചെയ്യുന്ന ചാറ്റുകൾക്ക് കൂടുതൽ നിയന്ത്രണം ചുമത്തി വാട്സാപ്. ഇനി മേലിൽ പുതിയ സന്ദേശങ്ങൾ വന്നാലും ആർക്കൈവ് ചെയ്ത ചാറ്റുകളിൽ അവയുടെ നോട്ടിഫിക്കേഷൻ കാണിക്കില്ലെന്ന് വാട്സാപ്പ് അറിയിച്ചു. വീണ്ടും അവ കാണിച്ചുതുടങ്ങാൻ ആർക്കൈവ് ചെയ്തത് ഒഴിവാക്കണം. ഐഫോൺ, ആൻഡ്രോയ്ഡ് ഉപയോക്താക്കൾക്ക് ഒരുപോലെ ഈ സേവനം ലഭ്യമാണെന്ന് വാട്സാപ് വാർത്താ കുറിപ്പ് പറയുന്നു.
ഉപയോക്താക്കൾക്ക് സ്വന്തം ഇൻബോക്സിൽ കൂടുതൽ നിയന്ത്രണം നൽകാനായാണ് ഇത് നടപ്പാക്കുന്നതെന്ന് വാട്സാപ്പ് അറിയിപ്പ് വ്യക്തമാക്കുന്നു.
നേരത്തെ ചാറ്റുകൾ ആർക്കൈവ് ചെയ്താൽ പുതിയ സന്ദേശങ്ങൾ വരുന്നതോടെ ആ ചാറ്റുകൾ വീണ്ടും സജീവമാകുമായിരുന്നു. ചൊവ്വാഴ്ച നിലവിൽവന്ന പുതിയ മാറ്റത്തോടെ അത് ഇല്ലാതാകും. ആർക്കൈവ് ചെയ്യുന്ന ചാറ്റുകൾ പിന്നീട് അൺആർക്കൈവ് ചെയ്യുംവരെ അതേ അവസ്ഥയിൽ തുടരും.
