വിപണി കീഴടക്കാൻ ഇനി ബ്ലാക്ക്ബെറിയും
text_fieldsബാഴ്സിലോണ: ടെക് ലോകത്ത് ഇത് തിരിച്ച് വരവിെൻറ കാലമാണ്. നോക്കിയക്ക് പിന്നാലെ ബ്ലാക്ക്ബെറിയാണ് വീണ്ടും ഒരു അങ്കത്തിനൊരുങ്ങുന്നത്. ബാഴ്സിലോണയിൽ നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ ബ്ലാക്ക്ബെറി പുതിയ ഫോൺ അവതരിപ്പിച്ചത് .
ടി.സി.എൽ കമ്യൂണിക്കേഷൻ എന്ന കമ്പനിയാണ് ഇനി ബ്ലാക്ക്ബെറിക്കായി ഫോണുകൾ നിർമിക്കുക. ക്വവേർട്ടി കീബോർഡോഡു കൂടിയ തനത് ബ്ലാക്ക്ബെറി ഡിസൈനിലാവും പുതിയ ഫോൺ . ഇതിനൊടപ്പം ടച്ച് സ്ക്രീൻ ഡിസ്പ്ലേയുമുണ്ടാകും. ആൻഡ്രോയിഡായിരിക്കും പുതിയ ഫോണിെൻറ ഒാപ്പറേറ്റിങ് സിസ്റ്റം. 499 ഡോളറായിരിക്കും എകദേശ വില.
4.5 ഇഞ്ച് ഡിസ്പ്ലേയായിരുക്കും ഫോണിനുണ്ടാവുക. 3 ജി.ബി റാം 32 ജി.ബി റോം എന്നിവയാണ് സ്റ്റോറജ് സവിശേഷതകൾ. ആൻഡ്രോയിഡ് ന്യൂഗട്ടാണ് ഒാപ്പറേറ്റിങ് സിസ്റ്റം. ക്വാൽക്കോം പ്രൊസസർ. 32 മിനുറ്റ് കൊണ്ട് 82 ശതമാനം ചാർജാവുന്ന ക്യുക്ക് ചാർജിങ് സംവിധാനവും ഫോണിലുണ്ട്.
