ആറ് ജി.ബി റാമുമായി നോക്കിയയുടെ ആൻഡ്രോയിഡ് ഫോൺ
text_fieldsമുംബൈ: നോക്കിയ 6െൻറ ഫീച്ചറുകൾ പുറത്ത് വന്നതിന് പിന്നാലെ കമ്പനിയുടെ മറ്റൊരു ആൻഡ്രോയിഡ് ഫോണായ 8െൻറ സവിശേഷതകളും ടെക് വെബ്സൈറ്റുകൾ പുറത്ത് വിട്ടു. നോക്കിയയുടെ ഫ്ലാഗ്ഷിപ് കാമറ ഫോണാണ് നോക്കിയ 8
ക്വാൽകം സ്നാപ്ഡ്രാഗൺ പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 6 ജി.ബി റാമും 64 ജി.ബി റോമും ഫോണിനുണ്ടാവും. സ്റ്റോറേജ് എസ്.ഡി കാർഡ് ഉപയോഗിച്ച് 128 ജി.ബി വർധിപ്പിക്കാം. കാമറയാണ് നോക്കിയ 8െൻറ മുഖ്യ സവിശേഷത.
.
24 മെഗാപിക്സലിെൻറ പിൻകാമറയും 12 മെഗാപിക്സലിെൻറ മുൻ കാമറയുമാണ് ഫോണിനായി നോക്കിയ നൽകിയിരിക്കുന്നത്. നോക്കിയ 8െൻറ 4 ജി.ബി റാമോട് കൂടിയ മറ്റൊരു വേരിയൻറും കമ്പനി പുറത്തിറക്കുന്നുണ്ട്.
നോക്കിയയുടെ ആൻഡ്രോയിഡ് ഫോൺ –6 കമ്പനി പുറത്തിറക്കിയിരുന്നു. മികച്ച പ്രതികരണമാണ് ഫോണിന് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ഫോണിെൻറ ബുക്കിങ് ഇപ്പോൾ തന്നെ 250,000 കടന്നു കഴിഞ്ഞു.
