ബഹിരാകാശ യാത്രികൻ അലൻ ഷെപ്പേർഡിന്റെ മകളും ബഹിരാകാശത്ത് പറന്നു
text_fieldsന്യൂയോർക്: ബഹിരാകാശ യാത്രികൻ അലൻ ഷെപ്പേർഡിെൻറ മകൾ ലോറ ഷെപ്പേർഡ് ചാർച്ച്ലി ബഹിരാകാശ യാത്ര നടത്തി. പിതാവിെൻറ പേരിലുള്ള ബ്ലൂ ഒറിജിെൻറ ന്യൂഷെപ്പേർഡ് റോക്കറ്റിലേറിയാണ് ലോറ ബഹിരാകാശത്തേക്ക് പറന്നത്.
ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരനാണ് അലൻ ഷെപ്പേർഡ്. 1961ലാണ് ഷെപ്പേർഡ് ബഹിരാകാശ യാത്ര നടത്തിയത്. ഷെപ്പേർഡിനോടുള്ള ആദരസൂചകമായാണ് ജെഫ് ബെസോസിെൻറ ബ്ലൂ ഒറിജിൻ ബഹിരാകാശ യാത്രകൾക്കായി വികസിപ്പിച്ച റോക്കറ്റിന് ന്യൂ ഷെപ്പേർഡ് എന്നു പേരിട്ടത്.
ശനിയാഴ്ച രാവിലെ ടെക്സാസിൽനിന്ന് ലോറയടക്കം ആറുപേരുമായി റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചു. 11 മിനിറ്റുകൊണ്ട് യാത്ര പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തുകയും ചെയ്തു.

