തമോഗർത്തത്തിെൻറ ചിത്രം കാമറയിൽ
text_fieldsപാരിസ്: പ്രപഞ്ച പ്രേഹളികകളിലൊന്നായ തമോഗർത്തത്തിെൻറ ചിത്രം ഇതാദ്യമായി ജ്യോ തിശാസ്ത്രജ്ഞർ കാമറയിൽ പകർത്തി. ഓറഞ്ച് നിറത്തിലുള്ള വൃത്തത്തിനുള്ളിലെ ഇരുണ്ട മധ്യഭാഗത്തിെൻറ ചിത്രമാണ് പതിഞ്ഞത്.
കാലങ്ങളായി ചിത്രകാരന്മാർ ഭാവനയിൽ രചിച്ച ചിത്രങ്ങളുമായി ഏതാണ്ട് സാമ്യമുള്ളതാണ് യഥാർഥ ചിത്രവും. എട്ട് റേഡിയോ ടെലിസ്കോപ്പുകളുടെ ശൃംഖലയാണ് ചിത്രം പകർത്തിയത്.
രണ്ട് ആഴ്ച കൊണ്ട് 5,000 ട്രില്യൺ ബൈറ്റ് ഡാറ്റയാണ് ടെലിസ്കോപ് ശൃംഖല ശേഖരിച്ചത്. സൂപ്പർ കമ്പ്യൂട്ടറുകൾ വഴി ഈ ഡാറ്റ പരിശോധിച്ചാണ് ശാസ്ത്രജ്ഞർ ചിത്രങ്ങൾ വേർതിരിച്ചെടുത്തത്. 50 ദശലക്ഷം പ്രകാശവർഷങ്ങൾക്ക് അപ്പുറമുള്ള എം 87 എന്നറിയപ്പെടുന്ന ക്ഷീരപഥത്തിലേതാണ് കാമറയിൽ പതിഞ്ഞ തമോഗർത്തം.
