ഇന്തോ-ജപ്പാൻ ചാന്ദ്രദൗത്യം; ലാൻഡർ വികസിപ്പിക്കാൻ െഎ.എസ്.ആർ.ഒ
text_fieldsബംഗളൂരു: കോവിഡ് മഹാമാരിക്കിടെയും ഇന്ത്യയും ജപ്പാനും ചേർന്നുള്ള ചാന്ദ്രദൗത്യം അണിയറയിൽ ഒരുങ്ങുന്നു. ഇന്തോ-ജപ്പാൻ ലൂനാർ പോളാർ എക്സ്പ്ലോറേഷൻ പദ്ധതിയിൽ നിർണായകമാകുന്ന ലാൻഡർ വികസിപ്പിക്കുന്നത് ഐ.എസ്.ആർ.ഒ.
ജാപ്പനീസ് ബഹിരാകാശ ഏജൻസിയായ ജക്സ ആണ് ചന്ദ്രനിൽ ലാൻഡറും റോവറും ഇറക്കുന്ന പദ്ധതിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. മനുഷ്യരെ ബഹിരാകാശത്ത് എത്തിക്കുന്ന ഇന്ത്യയുെട ‘ഗഗൻയാൻ’ പദ്ധതിക്കുശേഷമായിരിക്കും ജപ്പാനുമായി ചേർന്നുള്ള പദ്ധതിയിൽ ഐ.എസ്.ആർ.ഒ സജീവമാകുക.
2023നു ശേഷം പദ്ധതി നടപ്പാക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. ലാൻഡിങ് മൊഡ്യൂളും റോവറും ജക്സയും ലാൻഡർ ഐ.എസ്.ആർ.ഒയുമായിരിക്കും വികസിപ്പിക്കുക.
