ബാബരി ഭൂമി കേസ്: വാട്സ് ആപ് ഗ്രൂപ്പുകളിൽ അഡ്മിൻ ഒൺലി മോഡ്
text_fieldsന്യൂഡൽഹി: ബാബരി ഭൂമി കേസിൽ സുപ്രീംകോടതി വിധി പ്രഖ്യാപിക്കുന്ന സാഹചര്യത്തിൽ പല വാട്സ് ആപ് ഗ്രൂപ്പുകളും അ ഡ്മിൻ ഒാൺലി മോഡിലേക്ക് മാറുന്നു. ഗ്രൂപ്പുകളിലെ അഡ്മിൻമാർക്ക് മാത്രം മെസേജ് അയക്കാവുന്ന രീതിയിലേക്കാണ ് ഗ്രൂപ്പുകൾ മാറിയത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഏജൻസികൾ നിർദേശമൊന്നും നൽകിയിട്ടില്ലെങ്കിലും സ്വമേധയ പല അഡ്മിൻമാരും ഗ്രൂപ്പുകളെ അഡ്മിൻ ഒൺലി മോഡിലേക്ക് മാറ്റുകയായിരുന്നു.
ബാബരി കേസിൽ വിധി പുറത്തു വരുന്ന സാഹചര്യത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കിയിരുന്നു. ഗ്രൂപ്പുകളിൽ വരുന്ന മെസേജുകൾക്ക് അഡ്മിൻമാരായിരിക്കും ഉത്തരവാദികളെന്നും പല സംസ്ഥാനങ്ങളിലേയും സുരക്ഷാ ഏജൻസികൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പല വാട്സ് ആപ് ഗ്രൂപ്പുകളും അഡ്മിൻ ഓൺലി രീതിയിലേക്ക് മാറിയത്.
അതേസമയം, വിധിക്ക് മുന്നോടിയായി രാജ്യമെങ്ങും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രസർക്കാർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
