Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫേസ്ബുക്ക് പണിമുടക്കി; ട്വിറ്ററിൽ സന്ദേശ പ്രവാഹം
text_fieldsbookmark_border
കാലിഫോർണിയ: സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് പണിമുടക്കി. ശനിയാഴ്ച രാത്രിയാണ് ഫേസ്ബുക്കിെൻറ പ്രവർത്തനം അൽപ്പനേരത്തേക്ക് നിലച്ചത്. പല ഉപയോക്താകൾക്കും തങ്ങളുടെ അക്കൗണ്ടുകളിലേക്ക് ലോഗിൻ ചെയ്യാൻ സാധിച്ചില്ല.
ഫേസ്ബുക്ക് പണിമുടക്കിയതിെൻറ ഗുണം ഏറ്റവും കൂടുതൽ ലഭിച്ചത് ട്വിറ്ററിനായിരുന്നു. ഫേസ്ബുക്കിെൻറ പ്രവർത്തനം നിലച്ചത് സംബന്ധിച്ചുള്ള ലക്ഷക്കണക്കിന് സന്ദേശങ്ങളാണ് ട്വിറ്ററിലൂടെ ശനിയാഴ്ച പ്രവഹിച്ചത്. ഇൻസ്റ്റാഗ്രാമും അൽപ്പനേരത്തേക്ക് പ്രവർത്തനം നിലച്ചതായി റിപ്പോർട്ടുകളുണ്ട്.
എന്നാൽ എല്ലാവരുടെയും പ്രിയപ്പെട്ട സാമൂഹികമ മാധ്യമമായ ഫേസ്ബുക്ക് പണിമുടക്കിയതിനെ കുറിച്ച് കമ്പനി ഒൗദ്യോഗികമായി വിശദീകരണമൊന്നും നൽകിയിട്ടില്ല. സെർവറുകളിലേ തകരാറുകളാണ് ഫേസ്ബുക്കിെൻറ പ്രവർത്തനം നിലക്കുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന.
Next Story
