പ്രളയക്കെടുതി: വേണ്ടപ്പെട്ടവരെ കണ്ടെത്താൻ സഹായവുമായി ഗൂഗ്ൾ
text_fieldsപ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഗൂഗ്ളും രംഗത്ത്. ഗൂഗ്ള്‍ ‘പേഴ്സണ്‍ ഫൈന്‍ഡര്‍’ എന്ന പുതിയ സംവിധാനത്തിലൂടെ ദുരന്തത്തില്‍പ്പെട്ട സുഹൃത്തുകളുടെയും ബന്ധുക്കളുടെയും വിവരം തേടാന്‍ സാധിക്കും. കാണാതാവുകയോ ദുരന്തത്തില്‍പ്പെടുകയോ ചെയ്ത ആളുകളെ കുറിച്ചുള്ള വിവരം പങ്കുവെക്കാനാണ് ഗൂഗ്ൾ പുതിയ സംവിധാനം അവതരിപ്പിച്ചത്.

ഗൂഗ്ള്‍ പേഴ്സണ്‍ ഫൈന്‍ഡറില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങൾ എല്ലാം തിരഞ്ഞ് കണ്ടുപിടിക്കാവുന്ന വിധത്തിൽ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഹെയ്ത്തിയിലെ ഭൂകമ്പം, ഉത്തരാഖണ്ഡ് പ്രളയം, ഫൈലിന് ചുഴലിക്കാറ്റ് തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലെ ദുരന്തങ്ങളിൽ ഗൂഗ്ള്‍ ടീം ഈ സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു.
കൂടാതെ കേരള സര്‍ക്കാറിന്റെ കേരള റെസ്ക്യൂ വെബ്സൈറ്റ് വഴി സഹായം അഭ്യര്‍ഥിക്കാനും സഹായം ആവശ്യമായ സ്ഥലങ്ങള്‍ കണ്ടെത്താനും മറ്റു സേവനങ്ങളും ലഭ്യമാണ്.
