ഇന്ത്യയിൽ െഎഫോണിന് നിരോധനം വന്നേക്കും
text_fieldsന്യൂഡൽഹി: ആഗോള മൊബൈൽ ഭീമൻമാരായ ആപ്പിളിെൻറ െഎഫോണിന് ഇന്ത്യയിൽ നിരോധനം വന്നേക്കും. സ്പാം കോളുകൾ തടയുന്നതിനായുള്ള ട്രായിയുടെ ആപ് െഎ.ഒ.എസ് സ്റ്റോറിൽ അനുവദിക്കാത്തതാണ് െഎഫാണിന് തിരിച്ചടിയായിരിക്കുന്നത്. ആപ് െഎ.ഒ.എസ് സ്റ്റോറിൽ അനുവദിച്ചില്ലെങ്കിൽ മൊബൈൽ സേവനദാതാക്കളോട് െഎഫോണുകൾ അവരുടെ നെറ്റ്വർക്കിൽ നിന്ന് ഒഴിവാക്കാൻ ട്രായ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ട്.
ഡി.എൻ.ഡി 2.0 എന്ന ആപിനാണ് ട്രായ് രൂപംകൊടുത്തിരിക്കുന്നത്. സ്പാം മെസേജുകളും കോളുകളും തടയുന്നതിനാണ് ട്രായ് ആപിന് രൂപം നൽകിയിരിക്കുന്നത്. എന്നാൽ വ്യക്തികളുടെ കോളുകളും മെസേജുകളും ഇൗ ആപിലുടെ ചോരുമെന്നാണ് ആപ്പിളിെൻറ വാദം. ഇൗ സാഹചര്യത്തിൽ െഎ.ഒ.എസ് സ്റ്റോറിൽ ആപിന് അനുമതി നൽകാനാവില്ലെന്നാണ് ആപ്പിൾ അറിയിക്കുന്നത്.
അതേ സമയം, ഗുഗിളിെൻറ ആപ് സ്റ്റോറായ പ്ലേ സ്റ്റോറിൽ പുതിയ ആപിന് അനുമതിയുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ ആപിന് അനുമതി നൽകാത്ത മൊബൈൽ ഫോൺ കമ്പനികൾക്ക് നെറ്റ്വർക്ക് നൽകരുതെന്ന് സേവനദാതാക്കളോട് ട്രായ് നിർദേശിക്കുകയായിരുന്നു. ഇതോടെ ആപ്പിൾ ഉപയോക്താകൾക്ക് നെറ്റ്വർക്ക് ലഭിക്കാത്ത സാഹചര്യമാണ് ഉണ്ടാവുക.
