ജിയോ ഫോൺ ആദ്യ ദിവസം ലഭിച്ചത് റെക്കോർഡ് ബുക്കിങ്
text_fieldsമുംബൈ: ജിയോയുടെ ഫീച്ചർ ഫോണിന് ആദ്യ ദിവസം ലഭിച്ചത് 60 ലക്ഷം ബുക്കിങ്. ജിയോയുടെ ഫീച്ചർ ഫോണിെൻറ ബുക്കിങ് ആഗസ്റ്റ് 24നാണ് രാജ്യവ്യാപകമായി തുടങ്ങിയത്. ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ഫോണിെൻറ ബുക്കിങ്ങിന് ലഭിച്ചത്.
കൂടുതൽ പേർ ബുക്കിങ് നടത്തിയതോടെ ആഗസ്റ്റ് 28ന് ഫോണിെൻറ ബുക്കിങ് നിർത്തിവെച്ചു. ആദ്യം 500 രൂപ നൽകിയാണ് ഫോൺ ബുക്ക് ചെയ്യേണ്ടത്. ഫോൺ ലഭിക്കുേമ്പാൾ 1000 രൂപ കൂടി നൽകണം. മൂന്ന് വർഷത്തിന് ശേഷം ഫോൺ തിരിച്ച് നൽകിയാൽ ഇൗ 1500 രൂപ തിരികെ ലഭിക്കുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്.
ജിയോയുടെ 4ജി ഫീച്ചർ ഫോൺ മൊബൈൽ വിപണിയിൽ തരംഗമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച പ്ലാനുകൾക്കൊപ്പമാണ് ജിയോ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. അൺലിമിറ്റഡ് ഡാറ്റയും കോളുകളും നൽകുന്ന 153 രൂപയുടെ പ്ലാനാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിനൊപ്പം ടി.വി ചാനലുകൾ കൂടി നൽകുന്ന 309 രൂപയുടെ പ്ലാനും ജിയോ നൽകുന്നുണ്ട്.
