Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുട്ബാൾ ലോകകപ്പ്: കിടിലൻ ഒാഫറുമായി ജിയോ
text_fieldsbookmark_border
മുംബൈ: റഷ്യയിൽ ഫുട്ബാൾ ലോകകപ്പിന് ആരവമുയരുേമ്പാൾ ഉപയോക്താകൾക്കായി കിടിലൻ ഒാഫർ അവതരിപ്പിച്ച് റിലയൻസ് ജിയോ. അധിക ഡാറ്റയും ജിയോ ടിവിയിലുടെ ലോകകപ്പ് മൽസരങ്ങൾ തൽസമയം കാണാനുള്ള സൗകര്യവുമാണ് ജിയോ നൽകുന്നത്.
ജൂൺ 14 മുതൽ ജൂലൈ 15 വരെ റഷ്യയിൽ നടക്കുന്ന ലോകകപ്പിലെ മുഴുവൻ മൽസരങ്ങളും ജിയോ ടിവിയിലുടെ തൽസമയം കാണാനാവും. ഇതിനൊപ്പം അധിക ഡാറ്റ ലഭിക്കുന്ന പ്ലാനും ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ജിയോ ഉപയോക്താകൾക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ അധികമായി നൽകുന്ന പ്ലാനായ ജിയോ ഡബിൾ ധമാക്കയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ജൂൺ 30 വരെയാണ് ഒാഫർ കാലാവധി.
നേരത്തെ െഎ.പി.എൽ ക്രിക്കറ്റ് സമയത്തും അധിക ഡാറ്റയുമായി ജിയോ രംഗത്തെത്തിയിരുന്നു. ചില ഉപയോക്താക്കൾക്ക് 10 ജി.ബി വരെ അധിക ഡാറ്റ നൽകിയിരുന്നു.
Next Story
