വീണ്ടും ഒാഫർപ്പെരുമഴയുമായി ജിയോ
text_fieldsമുംബൈ: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ നൽകുന്ന ഒാഫർപ്പെരുമഴക്ക് അന്ത്യമാവുന്നില്ല. പ്ലാനുകളിൽ മാറ്റത്തോടെയും പുതിയ പ്ലാനുകൾ അവതരിപ്പിച്ചുമാണ് ജിയോ ഉപയോക്താക്കളെ അമ്പരപ്പിച്ചത്.
പ്രതിദിനം 3 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാനിലാണ് ജിയോ മാറ്റം വരുത്തിയിരിക്കുന്നത്. 509 രൂപക്ക് പ്രതിദിനം 3 ജി.ബി ഡാറ്റ ലഭിക്കുന്ന പ്ലാൻ മാറ്റി പകരം 4 ജി.ബി മാറ്റിയിരിക്കുകയാണ് ജിയോ ചെയ്തിരിക്കുന്നത്. ഇതുപ്രകാരം 28 ദിവസത്തേക്ക് പ്ലാൻ പ്രകാരം 112 ജി.ബി ഡാറ്റ ലഭിക്കും. ഇതിനൊപ്പം കോളുകളും എസ്.എം.സുകളും സൗജന്യമായിരിക്കും.
709 രൂപയുടെ മറ്റൊരു പ്ലാൻ. 709 രൂപയുടെ പ്ലാനിൽ പ്രതിദിനം 5 ജി.ബി ഡാറ്റയായിരിക്കും ലഭിക്കുക. പ്ലാൻ പ്രകാരം 28 ദിവസത്തേക്ക് 140 ജി.ബി ഡാറ്റയും സൗജന്യ കോളുകളും എസ്.എം.എസുകളും ലഭിക്കും. ഇതിനൊപ്പും ജിയോ ആപ്സിെൻറ സബ്സ്ക്രിപ്ഷനും ലഭിക്കും.
