2000 എച്ച്.ഡി സിനിമകളും 10 ലക്ഷം ഫോേട്ടാകളും സ്റ്റോർ ചെയ്യാം; ലെനോവയുടെ അഡാർ ഫോൺ
text_fieldsഷവോമിയും വൺ പ്ലസും പോലുള്ള കമ്പനികളുടെ കടന്ന് വരവിൽ വിപണിയിൽ അടിതെറ്റിയ വമ്പൻമാരാണ് ലെനോവ. നിലവിൽ വിപണിയിലെ ആധിപത്യം തിരിച്ച് പിടിക്കാനുള്ള ശ്രമത്തിലാണ് ലെനോവ. ഇതിെൻറ ഭാഗമായി ബ്രഹ്മാണ്ഡമായ ഫോണിനെ രംഗത്തിറക്കുകയാണ് കമ്പനി. സെഡ് 5 എന്ന ലെനോവയുടെ ഫോണിെൻറ ഏറ്റവും വലിയ പ്രത്യേകത സ്റ്റോറേജാണ്. 4 ടി.ബിയാണ് ലെനോവ സെഡ് 5െൻറ സ്റ്റോറേജ്. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും കൂടുതൽ സ്റ്റോറേജുള്ള ഫോണാണ് സെഡ് 5.
ലെനോവ വൈസ് പ്രസിഡൻറ് തന്നെയാണ് പുതിയ ഫോണിനെ കുറിച്ചും ഫീച്ചറുകളെ സംബന്ധിച്ചും സൂചനകൾ നൽകിയത്. പുതിയ ഫോണിൽ 2000 എച്ച്.ഡി സിനിമകളും, 150,000 പാട്ടുകളും, 1 മില്യൺ ഫോട്ടുകളും സ്റ്റോർ ചെയ്യാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
സെഡ് 5െൻറ മറ്റൊരു സവിശേഷത അതിെൻറ സ്ക്രീനും ബോഡിയും തമ്മിലുള്ള അനുപാതമാണ്. പുതിയ ഫോണിൽ 95 ശതമാനം സ്ക്രീൻ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതുപോലെേ സെഡ് 5 േൻറതാണ് എന്ന് പറഞ്ഞ് പ്രചരിക്കുന്ന ചിത്രത്തിൽ കാമറകളോ സെൻസറുകളോ ആൻറിനകളോ ഇല്ലെന്നതാണ് ഫോണിെൻറ മറ്റൊരു പ്രത്യേകത. ജൂൺ 14ന് ലെനോവ സെഡ് 5 ചൈനീസ് വിപണിയിൽ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ.
