എം.െഎ 10 മാർച്ച് 31ന് ഇന്ത്യയിൽ
text_fieldsന്യൂഡൽഹി: ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ എം.െഎ 10 ഇന്ത്യൻ വിപണിയിലേക്ക്. ഒൗദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ഫോണിെൻറ വരവ് ഷവോമി പ്രഖ്യാപിച്ചു. മാർച്ച് 31ന് ഇന്ത്യൻ വിപണിയിലെത്തും. ചൈനയിൽ പുറത്തിറങ്ങി മാസങ്ങൾക്ക് ശേഷമാണ് എം.െഎ 10 ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നത്.
ആൻഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എം.െഎ.യു.െഎ 11ലാണ് എം.െഎ 10െൻറ പ്രവർത്തനം. 6.67 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയുടെ പിക്സൽ റെസലൂഷൻ 1080x2340ആണ്. 90 ജിഗാഹെഡ്സ് റിഫ്രഷ് റേറ്റും ഫോൺ നൽകും. ക്വാൽകോം സ്നാപ്ഡ്രാഗൺ 865 പ്രൊസസറാണ് കരുത്ത് പകരുന്നത്. 12 ജി.ബിയാണ് റാം. 256 ജി.ബിയാണ് പരമാവധി സ്റ്റോറേജ്.
108 മെഗാപിക്സലിേൻറതാണ് പ്രധാന കാമറ. 13 മെഗാപിക്സലിെൻറ സെക്കൻഡറി കാമറയും രണ്ട് മെഗാപിക്സലിെൻറ മറ്റ് രണ്ട് കാമറകളും ഫോണിന് പിന്നിലുണ്ട്. 20 മെഗാപിക്സലിെൻറ സെൽഫി കാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്. 4,780 എം.എ.എച്ചാണ് ബാറ്ററിശേഷി. ഏകദേശം 42,000 രൂപയായിരിക്കും ഫോണിെൻറ ഇന്ത്യൻ വിപണിയിലെ വില.
