മൂന്ന് റിയർ കാമറകളുമായി എം.ഐ എ3
text_fieldsമൂന്ന് റിയർ കാമറകളുമായി ഷവോമിയുടെ എ3 ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. സ്നാപ്ഡ്രാഗൺ 665 പ്രൊസസർ കരുത്ത് പകരുന്ന ഫോണിന് 6 ജി.ബി റാമാണ് ഷവോമി നൽകിയിരിക്കുന്നത്. കെ 20 സീരിസിലുള്ള ഫോണുകൾ പുറത്തിറക്കിയതിന് പിന്നാ ലെയാണ് ഷവോമിയുടെ എ3യും എത്തുന്നത്.
6.08 ഇഞ്ച് അമലോഡഡ് എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 720X1560 ആണ് പികസ്ൽ റെസലൂഷൻ. ഗോറില്ല ഗ്ലാസ് 5െൻറ സുരക്ഷയോട് കൂടിയാണ് ഫോൺ വിപണിയിലേക്ക് എത്തുന്നത്.
48 മെഗാപിക്സലിെൻറ പ്രധാന കാമറയും 8,2 മെഗാപിക്സലിെൻറ മറ്റ് രണ്ട് കാമറയുമാണ് ഫോണിലുള്ളത്. 32 മെഗാപിക്സലിെൻറ സെൽഫി കാമറയും ഷവോമി ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കണക്ടിവിറ്റിക്കായി ബ്ലൂടുത്ത് v5.0, ജി.പി.എസ്. യു.എസ്.ബി ടൈപ്പ്-സി, 3.5 എം.എം ഹെഡ്ഫോൺ ജാക്ക്, 4,030എം.എ.എച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകൾ. രണ്ട് വേരിയൻറുകളിൽ ഫോൺ വിപണിയിലേക്ക് എത്തും. 4 ജി.ബി റാം 64 ജി.ബി റോം വേരിയൻറിന് ഏകദേശം 19,200 രൂപയായിരിക്കും വില. 6 ജി.ബി റാം 128 ജി.ബി സ്റ്റോറേജ് വേരിയൻറിന് 21,500 രൂപയും നൽകണം.
