ജി.പി.എസിന് പകരം ഐ.എസ്.ആർ.ഒയുടെ നാവിക്കുമായി ഷവോമി
text_fieldsജി.പി.എസിന് പകരം ഐ.എസ്.ആർ.ഒ വികസിപ്പിച്ചെടുത്ത നാവിക് സാങ്കേതികവിദ്യ ഉപയോഗിക്കാൻ ചൈനീസ് സ്മാർട്ട്ഫേ ാൺ നിർമ്മാതാക്കളായ ഷവോമി ഒരുങ്ങുന്നു. നാവിക്കിെൻറ വ്യാപനത്തിനായി ചിപ്സെറ്റ് നിർമ്മാതാക്കളായ ക്വാൽക ോമുമായി ഐ.എസ്.ആർ.ഒ സഹകരിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നതിന് പിന്നാലെയാണ് പുതിയ വാർത്ത.
ടെറസ്ട്രിയൽ, എരിയൽ, മറൈൻ നാവിഗേഷൻ, ലോക്കേഷൻ ട്രാക്കിങ്, വെക്കിൾ ട്രാക്കിങ് തുടങ്ങിയവക്കെല്ലാം നാവിക് ഉപയോഗിക്കുന്നുണ്ട്. ഏഴ് സാറ്റ്ലെറ്റുകളുടെ സഹായത്തോടെയാണ് നാവിക് പ്രവർത്തിക്കുന്നത്. 3 ജി.ഇ.ഒ സാറ്റ്ലെറ്റുകളും 4 ജി.എസ്.ഒ സാറ്റ്ലെറ്റുകളുമാണ് നാവിക്കിെൻറ സുഗമമായ പ്രവർത്തനത്തിനായി ഉപയോഗിച്ചിട്ടുള്ളത്.
നാവിക് സാങ്കേതികവിദ്യ ഉപയോഗിക്കാൻ കഴിയുന്ന ചിപ്സെറ്റ് വികസിപ്പിക്കുമെന്ന് ക്വാൽകോം പ്രഖ്യാപിച്ചിട്ടുണ്ട്. ക്വാൽകോമുമായി ചേർന്ന് ഇതിനുള്ള ഫോൺ പുറത്തിറക്കാനാണ് ഷവോമിയുടെ ശ്രമം.
