വൺ പ്ലസ് 8ൽ എന്തെല്ലാം; ഫീച്ചറുകൾ പുറത്ത്
text_fieldsടെക് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന േഫാണാണ് വൺ പ്ലസ് 8. ഏപ്രിൽ 15ന് ഫോൺ ഔദ്യോഗികമായി പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, അതിന് മുമ്പ് തന്നെ വൺ പ്ലസ് 8െൻറ സവിശേഷതകൾ പുറത്തായി.
വൺ പ്ലസ് 8, 8 േപ്രാ എന്നീ മോഡലുകൾക്ക് സ്നാപ്ഡ്രാഗൺ 865 ചിപ്സെറ്റ് പ്രൊസസറാണ് കരുത്ത് പകരുക. 5 ജി നെറ്റ്വർക്കിനെ പിന്തുണക്കുന്ന വൺ പ്ലസിെൻറ ആദ്യഫോണായിരിക്കും 8 സിരീസ്. 6.85 ഇഞ്ച് ക്യു എച്ച്.ഡി പ്ലസ് ഡിസ്പ്ലേയായിരിക്കും വൺ പ്ലസ് 8പ്രോയ്ക്കുണ്ടാവുക. 120ഹെഡ്സ് റിഫ്രഷ് റേറ്റും ഡിസ്പ്ലേയിലുണ്ടാകും. 6.55 ഇഞ്ച് ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയാണ് വൺ പ്ലസ് എട്ടിന്. 90 ജിഗാഹെഡ്സ് ആണ് റിഫ്രഷ് റേറ്റ്. 12 ജി.ബിയായിരിക്കും പരമാവധി റാം. 256 ജി.ബിയായിരിക്കും സ്റ്റോറേജ്.
മൂന്ന് കാമറകൾ വൺ പ്ലസ് 8 പ്രോയിലുണ്ടാകും. 48 മെഗാപിക്സലിേൻറതാവും പ്രധാന കാമറ. എട്ട്, 5 മെഗാപിക്സലിേൻറതാണ് ഉപകാമറകൾ. വൺ പ്ലസ് 8ൽ 48 മെഗാപിക്സലിേൻറത് തന്നെയാണ് പ്രധാന കാമറ. എട്ട്, രണ്ട് മെഗാപികസ്ലിെൻറ ഉപകാമറകളും നൽകിയിട്ടുണ്ട്. ഇരു ഫോണുകളിലും 16 മെഗാപിക്സലിെൻറ സെൽഫി കാമറയാണ് നൽകിയിരിക്കുന്നത്.
4,300 എം.എ.എച്ച് ബാറ്ററിയാണ് വൺ പ്ലസ് 8ന്. എന്നാൽ, 8 പ്രോയുടെ ബാറ്ററി ശേഷി കൂടുതലാണ്. 4510 എം.എ.എച്ച് ബാറ്റി 8 പ്രോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. 30 വാട്ട് വയർലെസ് ചാർജറും നൽകിയിട്ടുണ്ട്.
