32 മെഗാപിക്സൽ സെൽഫി കാമറ; വൈ 3 ഇന്ത്യൻ വിപണിയിൽ
text_fieldsസെൽഫിക്കായി തകർപ്പൻ കാമറയുമായി ഷവോമിയുടെ വൈ 3 ഇന്ത്യൻ വിപണിയിലെത്തി. സെൽഫിക്കായി 32 മെഗാപിക്സലിൻെറ മുൻ കാമറ യാണ് ഷവോമി ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ പ്രധാന സെഗ്മെൻറായ ബജറ്റ് സ്മാർട്ട്ഫോൺ നിര യിലേക്കാണ് വൈ 3യും എത്തുന്നത്.
സ്നാപ്ഡ്രാഗൺ 632 പ്രൊസസറിൻെറ കരുത്തിലാണ് വൈ 3യുടെ വരവ്. ആൻഡ്രോയിഡ് പൈ അടിസ്ഥാനമാക്കുന്ന എം.ഐ.യു.ഐ 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 6.25 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, 3/32, 4 ജി.ബി/64 ജി.ബി സ്റ്റോറേജ് തുടങ്ങിയവയാണ് ഫോണിൻെറ പ്രധാന പ്രത്യേകതകൾ. ഡെഡിക്കേറ്റഡ് സ്ലോട്ടുള്ള ഫോണിൻെറ മെമ്മറി 512 ജി.ബി വരെ വർധിപ്പിക്കാം.
16,2 മെഗാപിക്സലിൻെറ ഇരട്ട പിൻകാമറകളാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. സെൽഫിക്കായി 32 മെഗാപിക്സലിൻെറ മുൻ കാമറയും നൽകിയിരിക്കുന്നു. ഫേസ് ഡിറ്റക്ഷൻ ഓട്ടോഫോക്കസ്, ഓട്ടോ എച്ച്.ഡി.ആർ, എ.ഐ പോർട്ടറൈറ്റ് എന്നിവയാണ് പിൻ കാമറയിലെ പ്രധാന ഫീച്ചറുകൾ. ഫോണിൻെറ മൂന്ന് ജി.ബി 32 ജി.ബി സ്റ്റോറേജ് വേരിയൻറിന് 9,999 രൂപയും 4 ജി.ബി 64 ജി.ബി വേരിയൻറിന് 11,999 രൂപയുമാണ് വില.
