ഉടമയറിയാതെ ചിത്രങ്ങളയച്ച് സാംസങ് ഫോണുകൾ
text_fieldsസോൾ: ഉടമയറിയാതെ സാംസങ് ഫോണുകളിൽ നിന്ന് വിവിധ കോൺടാക്ടുകളിലേക്ക് ചിത്രങ്ങൾ പോകുന്നതായി പരാതി. മുന്നറിയിപ്പുകളൊന്നും നൽകാതെ വിവിധ കോൺടാക്ടുകളിലേക്ക് സാംസങ് ഫോണുകളിൽ നിന്ന് ചിത്രങ്ങൾ പോകുന്നുവെന്ന് ഉപയോക്താകൾക്ക് പരാതിപ്പെടുന്നതായാണ് വിവിധ ടെക് സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. സാംസങ് മെസേജ് ആപ് ഉപയോഗിക്കുന്നവരിലാണ് പ്രശ്നം കാണുന്നതെന്ന് ടെക് സൈറ്റായ ഗിസ്മോഡോ പറയുന്നു.
സാംസങ്ങിെൻറ ആപ് ഡിഫാൾട്ട് മെസേജിങ് ആപായി ഉപയോഗിക്കുന്നവർക്കാണ് പ്രശ്നങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇത്തരത്തിൽ അയക്കപ്പെടുന്ന മെസേജുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടെന്നും പരാതിയുണ്ട്. അതേസമയം, പ്രശ്നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സാംസങ് പ്രതികരിച്ചു. ഇത്തരം പ്രശ്നം ഏതെങ്കിലും ഉപഭോക്താവിന് അനുഭവപ്പെടുകയാണെങ്കിൽ സാംസങിന് നേരിട്ട് പരാതി നൽകാമെന്ന് കമ്പനി വ്യക്തമാക്കി.
