ടെക് ലോകം കാത്തിരുന്ന ഫീച്ചറുമായി വാട്സ് ആപ്
text_fieldsടെക് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫിംഗർപ്രിൻറ് ലോക്കിൻെറ അധിക സുരക്ഷ വാട്സ് ആപിലേക്കും. ഐ.ഒ.എസ് ഉപയോക്താകൾക്ക് ലഭ്യമായതിന് പിന്നാലെയാണ് പുതിയ ഫീച്ചർ ആൻഡ്രോയിഡിൽ വാട്സ്ആപ് ബീറ്റ ഉപയോഗിക്കുന്നവ ർക്കും ലഭിക്കുന്നത്.
വാട്സ് ആപിൽ സെറ്റിങ്സ്-അക്കൗണ്ട്-പ്രൈവസി-ഫിംഗർപ്രിൻറ് ലോക്ക് എന്ന ക്രമത്തിലാണ് പുതിയ സംവിധാനം ഉപയോഗിക്കാൻ സാധിക്കുക. ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം മാഷ്മല്ലോയോ അതിന് മുകളിലോ ഉപയോഗിക്കുന്നവർക്ക് മാത്രമാവും വാട്സ് ആപിൽ ഫിംഗർപ്രിൻറ് ലഭ്യമാവുക.
പുതിയ സംവിധാന പ്രകാരം വാട്സ് ആപ് തുറക്കാൻ ഫിംഗർപ്രിൻറ് ആവശ്യമായി വരും. ഒരു മിനുട്ട് മുതൽ 30 മിനുട്ട് വരെ സമയത്തിനുള്ളിൽ വാട്സ് ആപ് ഓട്ടോമാറ്റിക്കായി ലോക്കാവുന്ന രീതിയിലേക്ക് മാറ്റാനും ഉപയോക്താക്കൾക്ക് സാധിക്കും. ടെക് സൈറ്റായ വാബീറ്റ ഇൻഫോയാണ് വാട്സ് ആപിൻെറ പുതിയ ഫീച്ചറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്.
