ഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്സ് ആപ്
text_fieldsഗ്രൂപ്പുകൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് മെസേജിങ് ആപായ വാട്സ് ആപ്. ഗ്രൂപ്പിനെ കുറിച്ചുള്ള വിവരണം ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ആൻഡ്രോയിഡ്, വിൻഡോസ് ഫോണുകളിലാവും പുതിയ അപ്ഡേഷൻ ആദ്യം ലഭ്യമാകുക. നിലവിൽ വാട്സ് ആപ് ബീറ്റവേർഷനിൽ പുതിയ സംവിധാനം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗ്രൂപ്പിലെ പ്രത്യേക അംഗത്തിന് ഇതിനെ സംബന്ധിച്ചുള്ള വിവരണം ഉൾപ്പെടുത്താനുള്ള സംവിധാനമാണ് വാട്സ് ആപ് നൽകുക. ചാറ്റ് വിൻഡോയിൽ തന്നെ ഗ്രൂപ്പിനെ സംബന്ധിച്ചുള്ള വിവരണവും ലഭ്യമാകും. ഗ്രൂപ്പിലേക്ക് ആളുകളെ ക്ഷണിച്ചുള്ള ഇൻവിറ്റേഷൻ ലിങ്കിലും ഇൗ വിവരണം കാണാൻ സാധിക്കും. ഇതിനൊപ്പം ഗ്രൂപ്പ് മെമ്പർമാരെ സേർച്ച് ചെയ്ത് കണ്ടെത്താനുള്ള സംവിധാനവും വാട്സ് ആപ് പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. െഎഫോണിൽ ഇൗ സംവിധാനം നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നു.
വോയ്സ് കോളിൽ നിന്ന് എളുപ്പത്തിൽ വിഡിയോ കോളിലേക്ക് മാറാനുള്ള സംവിധാനവും വാട്സ് ആപ് നേരത്തെ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഇത് ആൻഡ്രോയിഡിലും ഫെബ്രുവരിയിൽ െഎ.ഒ.എസിലും ഇത് കമ്പനി നൽകിയിരുന്നു.
