ഡീലിറ്റ് ചെയ്ത വാട്സ് ആപ് സന്ദേശങ്ങൾ വായിക്കാം
text_fieldsകാലിഫോർണിയ: അയച്ച സന്ദേശങ്ങൾ തിരികെ വിളിക്കാൻ കഴിയുന്ന ഡിലീറ്റ് ഫോർ എവരി വൺ ഫീച്ചർ വാട്സ് ആപ് അവതരിപ്പിച്ചിട്ട് അധിക നാളുകളായിട്ടില്ല. എന്നാൽ, ഇത്തരത്തിൽ പിൻവലിച്ച വാട്സ് ആപ് സന്ദേശങ്ങൾ വീണ്ടും വായിക്കാൻ കഴിയുമെന്നാണ് പുതിയ വാർത്തകൾ. സ്പാനിഷ് ആൻഡ്രോയിഡ് ബ്ലോഗായ ആൻഡ്രോയിഡ് ജെഫാണ് ഇതുസംബന്ധിച്ച നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.
ആൻഡ്രോയിഡ് ന്യൂഗട്ടിന് മുകളിലുള്ള ഫോണുകളിലാണ് ഇത്തരത്തിൽ സന്ദേശങ്ങൾ വായിക്കാൻ കഴിയുക. ഗൂഗ്ൾ പ്ലേ സ്റ്റോറിൽ നിന്ന് ലഭിക്കുന്ന ആപ് ആയ നോട്ടിഫിക്കേഷൻ ഹിസ്റ്ററിയാണ് ഇതിന് സഹായിക്കുന്നത്.
വീഡിയോ ചിത്ര സന്ദേശങ്ങൾ ഉൾപ്പെടുന്ന മൾട്ടീമിഡിയ സന്ദേശങ്ങൾ ഇത്തരത്തിൽ കാണാൻ സാധിക്കില്ല. നോവ ലോഞ്ചർ പോലുള്ള മറ്റ് ആപുകൾ ഉപയോഗിച്ചും ഇത്തരത്തിൽ സന്ദേശങ്ങൾ വായിക്കാമെന്നാണ് ബ്ലോഗ് പറയുന്നത്. 100 അക്ഷരങ്ങൾ മാത്രമാണ് വായിക്കാൻ കഴിയുക എന്നും ന്യൂഗട്ടിന് താഴെയുള്ള ആൻഡ്രോയിഡ് പതിപ്പുകളും സംവിധാനം ലഭ്യമാകില്ലെന്നുമാണ് ബ്ലോഗ് വ്യക്തമാക്കുന്നത്.
