വാട്സ് ആപിലെ ഫോേട്ടാകൾ ഇനി കൂടുതൽ മികച്ചതാകും
text_fieldsവാഷിങ്ടൺ: പ്രശസ്ത മെസേജിങ് ആപായ വാട്സ് ആപ് ഫോേട്ടാകൾ കൂടുതൽ മിഴിവുള്ളതാക്കാൻ പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. രാത്രിയിലും മികച്ച ഫോേട്ടാകൾ ലഭിക്കാനായി നൈറ്റ് മോഡ് സംവിധാനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
കാമറയുടെ സെൻസർ ഉപയോഗിച്ചാണ് വാട്സ് ആപിെൻറ നൈറ്റ് മോഡ് പ്രവർത്തിക്കുക. ഫോേട്ടായെടുക്കുന്ന സ്ഥലത്ത് വെളിച്ചം കുറവാണെങ്കിൽ നൈറ്റ് മോഡ് ഒാൺ ആക്കുന്നതിനുള്ള െഎക്കൺ വാട്സ് ആപിൽ തെളിയും. നെറ്റ് മോഡ് ഒാണാക്കിയാൽ കൂടുതൽ മികച്ച ദൃശ്യങ്ങൾ രാത്രിയിലും പകർത്താൻ സാധിക്കും.
എന്നാൽ ചിത്രങ്ങൾ എടുക്കുേമ്പാൾ മാത്രമേ പുതിയ ഫീച്ചർ ലഭ്യമാവുകയുള്ളു. വീഡിയോകൾക്ക് നൈറ്റ് മോഡ് സേവനം ലഭ്യമാവില്ല. െഎഫോണിലാണ് വാട്സ് ആപിെൻറ പുതിയ ഫീച്ചർ ആദ്യ ഘട്ടത്തിൽ ലഭ്യമാവുക. ആൻഡ്രോയിഡ് ബീറ്റയിൽ പോലും പുതിയ ഫീച്ചർ ലഭ്യമാവുകയില്ല.
