വാട്സ് ആപ് ഡിജിറ്റൽ പേയ്മെൻറ് രംഗത്തേക്കും
text_fieldsന്യൂഡൽഹി: പുതിയ അപഡേറ്റ് അവതരിപ്പിച്ചതിന് പിന്നാലെ വാട്സ് ആപ് ഡിജിറ്റൽ പേയ്മെൻറ് രംഗത്തേക്കും കടക്കുമെന്ന് റിപ്പോർട്ട്. ടൈംസ് ഒാഫ് ഇന്ത്യ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ വാട്സ് ആപ് സഹസ്ഥാപകൻ ബ്രിയാൻ ആക്ടണാണ് ഇത് സംബന്ധിച്ച സൂചന നൽകിയത്. ഡിജിറ്റൽ പേയ്മെൻറ് രംഗത്തേക്ക് കടക്കുമോ എന്ന ചോദ്യത്തിന് തങ്ങൾ അതിെൻറ ആദ്യ ഘട്ട ഗവേഷണങ്ങളിലാണെന്ന മറുപടിയാണ് ബ്രിയാൻ നൽകിയത്.
പുതുതായി അവതരിപ്പിച്ച സ്റ്റാറ്റസ് അപ്ഡേറ്റിന് ആദ്യ ഘട്ടത്തിൽ പോസിറ്റീവ് സമീപനം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം സമ്മതിച്ചു. സ്നാപ്ചാറ്റിലേയും, ഇൻസ്റ്റഗ്രാമിലെയും പോലുള്ള സംവിധാനമാണ് ഉപയോക്താക്കൾ പ്രതീക്ഷിച്ചത് എന്നാൽ വാട്സ് ആപിെൻറ പുതിയ സംവിധാനം ഇതിൽ നിന്നും വ്യത്യസ്തമാണ്. ഇതുമായി വാട്സ് ആപ് ഉപയോക്താക്കൾ ഇണങ്ങുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നാണ് പ്രതീക്ഷയെന്നും ബ്രിയാൻ കൂട്ടിച്ചേർത്തു.
വാട്സ് ആപ്പിെൻറ എട്ടാം പിറന്നാളിൽ ഇന്ത്യയിലേത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാട്സ് ആപിനെ സംബന്ധിച്ചടുത്തോളം വളരെ പ്രധാനപ്പെട്ട വിപണിയാണ് ഇന്ത്യ. എകദേശം 200 മില്യൺ ഉപയോക്തക്കൾ വാട്സ് ആപിന് ഇന്ത്യയിലുണ്ടെന്നും ബ്രിയാൻ അറിയിച്ചു.
