സ്ലൈഡിങ് കാമറയുമായി എം.െഎ മിക്സ് 3
text_fieldsസ്ലൈഡിങ് കാമറയുമായി ഷവോമിയുടെ എം.െഎ മിക്സ് 3 പുറത്തിറങ്ങി. ചൈനീസ് വിപണിയിലാണ് ഷവോമി പുതിയ ഫോൺ ആദ്യമായി അവതരിപ്പിച്ചിരിക്കുന്നത്. മാനുവലായി നിയന്ത്രിക്കാവുന്ന സ്ലൈഡറിനുള്ളിലാണ് എം.െഎ മിക്സിലെ സെൽഫി കാമറ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഒപ്പോ ഫൈൻഡ് എക്സ് മാതൃകയിലാണ് എം.െഎ മിക്സ് 3യും. എന്നാൽ, ഒപ്പോയിലെ പോലെ ഒാേട്ടാമാറ്റിക്കല്ല മിക്സ് 3യിലെ സ്ലൈഡിങ് കാമറ.
6.4 ഇഞ്ച് അമലോഡഡ് ഡിസ്പ്ലേയാണ് മിക്സ് 3ക്ക് നൽകിയിരിക്കുന്നത്. 2340x1080 പി.പി.െഎയാണ് പിക്സൽ റെസലുഷൻ. ക്വാൽകോം സ്നാപ്ഡ്രാഗൺ 845 പ്രൊസസറാണ് കരുത്ത് പകരുന്നത്. 12 മെഗാപിക്സലിെൻറ ഇരട്ട പിൻകാമറകളാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 24+2 മെഗാപിക്സലിെൻറ ഇരട്ട മുൻ കാമറകളും നൽകിയിട്ടുണ്ട്. വയർലെസ് ചാർജിങ്ങിനെ പിന്തുണക്കുന്ന ഫോണിൽ 5ജിയും ഉണ്ടാകും. ഫാസ്റ്റ്ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4,000 എം.എ.എച്ച് ബാറ്ററിയാണ് മിക്സ് 3യ്ക്ക് നൽകിയിരിക്കുന്നത്.
ഫോണിെൻറ ആറ് ജി.ബി റാം 68 ജി.ബി വേരിയൻറിന് 34,800 രൂപയാണ് വില. എട്ട് ജി.ബി/128 ജി.ബി, എട്ട് ജി.ബി/256 ജി.ബി, 10 ജി.ബി/256 ജി.ബി സ്റ്റോറേജ് എന്നിവക്ക് യഥാക്രമം 38,000, 42,200, 52,800 രൂപയുമായിരിക്കും വില. ചൈനയിൽ ഫോണിെൻറ പ്രീ ഒാർഡർ ആരംഭിച്ചിട്ടുണ്ട്. നവംബറിലായിരിക്കും ഡെലിവറി നടത്തുക.
