48 മെഗാപിക്സൽ കാമറ; ഷവോമി എം.ഐ എ3 ഇന്ത്യയിലേക്ക്
text_fieldsഷവോമിയുടെ മൂന്നാമത് ആൻഡ്രോയിഡ് വൺ സ്മാർട്ട്ഫോൺ എം.ഐ എ3 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബാഴ്സലോണ, സ് പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ ഫോൺ നേരത്തെ തന്നെ അവതരിപ്പിച്ചിരുന്നു. 48 മെഗാപിക്സലിൻെറ പ്രധാന കാമറയും 32 മെഗാപിക ്സലിൻെറ സെൽഫി കാമറയുമാണ് ഫോണിൽ ഷവോമി ഉൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് വേരിയൻറുകളിലാണ് ഫോൺ ഇന്ത്യയിൽ പുറത്തിറങ്ങുക. നാല് ജി.ബി റാമും 64 ജി.ബി സ്റ്റോറേജുമുള്ള വേരിയൻറിന് 12,999 രൂപയാണ് വില. ആറ് ജി.ബി റാമും 128 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 15,999 രൂപയുമാണ് വില. മൂന്ന് നിറങ്ങളിൽ ഫോൺ വിപണിയിലെത്തും.
6.1 ഇഞ്ച് എച്ച്.ഡി പ്ലസ് ഒ.എൽ.ഇ.ഡി ഡിസ്പ്ലേയാണ് എ3ക്ക് ഉള്ളത്. സ്നാപ്ഡ്രാഗൺ 665 പ്രൊസസറിൻെറ കരുത്തിലാണ് ഫോൺ വിപണിയിലെത്തുന്നത്. 48 മെഗാപിക്സലിൻെറ പ്രൈമറി കാമറയും അൾട്രാ വൈഡ് ആംഗിൾ സെൻസറോട് കൂടിയ എട്ട് മെഗാപിക്സൽ കാമറയും രണ്ട് മെഗാപിക്സലിൻെറ ഡെപ്ത് സെൻസറോട് കൂടിയ കാമറയുമാണ് ഷവോമി ഫോണിന് പിന്നിൽ നൽകിയിരിക്കുന്നത്. 32 മെഗാപിക്സലിേൻറതാണ് സെൽഫി കാമറ. 4030 എം.എ.എച്ചാണ് ബാറ്ററി ശേഷി.
