ഷവോമി ഇനി വായ്പയും നൽകും
text_fieldsമുംബൈ: മുൻനിര ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമി ഉപഭോക്താകൾക്ക് വായ്പ നൽകുന്നു. യുവാക്കളായ പ്രൊഫഷണലുകൾക്ക് വായ്പ നൽകുന്ന എം.െഎ ക്രെഡിറ്റ് സംവിധാനമാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ചൈനീസ് വിപണിയിൽ ഇൗ സേവനം നേരത്തെ തന്നെ എത്തിയിരുന്നു. എം.െഎ മ്യൂസിക് , എം.െഎ വീഡിയോ എന്നീ സേവനങ്ങൾ ഇന്ത്യയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് എം.െഎ ക്രെഡിറ്റ് എത്തുന്നത്.
ക്രെഡിറ്റ്ബി എന്ന എജൻസിയുമായി സഹകരിച്ചാണ് ഷവോമി വായ്പ നൽകുന്നത്. 1000 രൂപ മുതൽ 10,0000 രൂപ വരെയാണ് വായ്പ നൽകുക. 10 മിനിട്ടിനുള്ള കെ.വൈ.സി വെരിഫിക്കേഷൻ പൂർത്തിയാക്കിയാൽ വായ്പ ലഭ്യമാക്കുമെന്നാണ് ഷേവാമിയുടെ അവകാശവാദം.
ഷവോമിയുടെ എം.യു.എ.െഎ അടിസ്ഥാനമാക്കിയുള്ള ഫോണുകൾക്കാവും വായ്പ ലഭ്യമാക്കുകയെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എം.െഎ എ1 പോലുള്ള സ്റ്റോക്ക് ആൻഡ്രോയിഡ് ഫോണുകൾക്ക് വായ്പ സൗകര്യം ലഭ്യമാകില്ലെന്ന് ഷവോമി അറിയിച്ചു.
