Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആശ്വാസം! കാപ്ച രഹിത 'ബീറ്റ പതിപ്പ്' ഐ.ആർ.സി.ടി.സി വെബ്സൈറ്റിൽ അവതരിപ്പിച്ചു

text_fields
bookmark_border
മിനിറ്റിൽ ഒരുലക്ഷം ടിക്കറ്റുകൾ ബുക്ക് ചെയ്യാം
Home Page
cancel
camera_alt

ബീറ്റ പതിപ്പിന്റെ ഹോം പേജ്

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിങ് സമയങ്ങളിൽ യാത്രക്കാർ നേരിടുന്ന തടസങ്ങൾ പരിഹരിക്കുന്നതിനായി അടിമുടി പരിഷ്‌കരിച്ച് ഐ.ആർ.സി.ടി.സി വെബ്സൈറ്റും മൊബൈൽ ആപ്പും. പരിഷ്‌കരണത്തിന്റെ ഭാഗമായി വെബ്‌സൈറ്റിൽ തന്നെ ബീറ്റ പതിപ്പും ഐ.ആർ.സി.ടി.സി അവതരിപ്പിച്ചിട്ടുണ്ട്. ഇതോടെ സെർവർ തകരാർ അടക്കമുള്ള പ്രശ്ങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ റെയിൽവേ.

വെബ്‌സൈറ്റിലെയും മൊബൈൽ ആപ്പിലെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെ കാപ്ച രഹിതമായി ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ യാത്രക്കാർക്ക് സാധിക്കും. കൂടാതെ നേരത്തെ മിനിറ്റിൽ 37,000 ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്ന സ്ഥാനത്ത് മിനിറ്റിൽ ഒരുലക്ഷം വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ബീറ്റ പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം, നെക്സ്റ്റ് ജനറേഷൻ ഇ-ടിക്കറ്റിങ് (NGET) പ്ലാറ്റ്ഫോമിന്റെ സെർവറുകൾ, സ്റ്റോറേജ്, നെറ്റ് വർക്കിങ്, സോഫ്റ്റ് വെയർ എന്നിവയും നവീകരിക്കും.

ഇതിനായി ഏകദേശം 150 കോടി രൂപയാണ് റെയിൽവേ അനുവദിച്ചിരിക്കുന്നത്. കൂടാതെ, വെബ്സൈറ്റിൽ ഉണ്ടാകുന്ന തടസങ്ങൾ പരിഹരിക്കുന്നതിനായി ഒരു പുതിയ ബാക്കപ്പ് റിക്കവറി സംവിധാനവും ഒരുക്കുന്നുണ്ട്. അതിനാൽ സെർവറുകൾ പ്രവർത്തനരഹിതമായാലും തടസമില്ലാതെ ബുക്കിങ് നടത്താം. പുതിയ ബീറ്റ പതിപ്പിൽ ബുക്കിങ് സമയത്ത് ബുദ്ധിമുട്ടുണ്ടാക്കുന്ന അനാവശ്യമായ കാപ്ചകൾ ഉണ്ടാകില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ, പോപ്പ്-അപ്പുകൾ, ഫ്‌ലാഷിങ് ഗ്രാഫിക്‌സ് എന്നിവയും ഒഴിവാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Beta version launched on IRCTC website
Next Story