Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range തിബത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ പായിക്കാനൊരുങ്ങി ചൈന
text_fieldsbookmark_border
ബെയ്ജിങ്: തിബത്തിലേക്കുള്ള ബുള്ളറ്റ് ട്രെയിൻ പദ്ധതി ജൂലൈ മാസത്തോടെ യാഥാർഥ്യമാകുമെന്ന് ചൈനീസ് അധികൃതർ അറിയിച്ചു. തിബത്തിെൻറ തലസ്ഥാനമായ ലാസയിലേക്ക് 435 കിലോമീറ്റർ അതിവേഗ ട്രെയിനുകൾ ഓടിക്കുമെന്ന് ചൈന സ്റ്റേറ്റ് റെയിൽവേ ഗ്രൂപ് കമ്പനി ലിമിറ്റഡ് ബോർഡ് ചെയർമാൻ ലു ഡോങ്ഫു പറഞ്ഞു.
2014ൽ നിർമാണം ആരംഭിച്ച പദ്ധതിയാണിത്. ജൂണോടെ സമ്പൂർണ പ്രവർത്തനസജ്ജമാകും. ചൈനയുടെ സ്വയം വികസിപ്പിച്ചെടുത്ത ഫക്സിങ് ട്രെയിനുകൾ ഇപ്പോൾ 160 മുതൽ 350 കിലോമീറ്റർ വരെ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ലു പറഞ്ഞു.
2025ഒാടെ രാജ്യത്തിെൻറ റെയിൽ ശൃംഖല 50,000 കിലോമീറ്ററായി ഉയർത്താനാണ് ചൈന ലക്ഷ്യമിടുന്നത്. 2020 അവസാനത്തോടെ ഇതിൽ 37,900 കിലോമീറ്റർ അവർ യാഥാർഥ്യമാക്കിക്കഴിഞ്ഞു.
Next Story
