Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ന്യൂയോർക്കിൽ സിഖുകാർക്കു നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ

text_fields
bookmark_border
ന്യൂയോർക്കിൽ സിഖുകാർക്കു നേരെ ആക്രമണം; ഒരാൾ അറസ്റ്റിൽ
cancel
Listen to this Article

ന്യൂയോർക്കിലെ റിച്ച്മണ്ട് ഹിൽസിൽ ചൊവ്വാഴ്ച നടന്ന വിദ്വേഷ കുറ്റകൃത്യത്തിൽ രണ്ട് സിഖ് പുരുഷന്മാർക്ക് മർദ്ദനമേറ്റു. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ആക്രമണത്തെ അപലപിച്ചു. സംഭവം അന്വേഷിക്കുന്ന പൊലീസുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായും റിപ്പോർട്ടിൽ പറയുന്നു. അതിരാവിലെ നടക്കാനിറങ്ങിയ രണ്ട് പേരാണ് ആക്രമണത്തിന് ഇരയായത്. ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും തലപ്പാവ് അഴിച്ചുമാറ്റാൻ ശ്രമിക്കുകയും ചെയ്തു.

ആക്രമണത്തെ അപലപിച്ച് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസ് ട്വീറ്റ് ചെയ്തു. "റിച്ച്മണ്ട് ഹില്ലിൽ നമ്മുടെ സിഖ് സമൂഹത്തിന് നേരെ മറ്റൊരു വിദ്വേഷകരമായ ആക്രമണം. ഉത്തരവാദികളായ രണ്ട് വ്യക്തികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇതിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ ബന്ധപ്പെടണം" -അവർ കുറിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 2 Sikh Men Attacked In Alleged Hate Crime In New York, 1 Suspect Arrested
Next Story