Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആറു വയസുകാരി കൈത്തോക്കുമായി സ്കൂളിലെത്തി; അമ്മക്കെതിരെ കേസെടുത്തു

text_fields
bookmark_border
USA Police
cancel

വാഷിങ്ടൺ: യു.എസിലെ വിർജീനിയയിൽ ആറു വയസുകാരി കൈത്തോക്കുമായി സ്കൂളിലെത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മക്കെതിരെ പൊലീസ് കേസെടുത്തു. ക്രീക്ക് എലിമെന്ററി സ്കൂളിലാണ് സംഭവം. കുട്ടിയുടെ കൈയിൽ തോക്ക് കണ്ടെത്തിയതിനെ തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. മറ്റ് കുട്ടികളെ സുരക്ഷിതമായി വീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് സ്കൂൾ അധികൃതർ പൊലീസിൽ വിവരമറിയിച്ചത്.

ആർക്കും പരിക്കൊന്നുമില്ല. കുട്ടിയുടെ അമ്മ ലെറ്റി എം ലോപസി(35)ന് എതിരെയാണ് പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത ഒരാളെ കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് ചുമത്തിയത്. ഈ സംഭവത്തെ തുടർന്ന് സ്കൂളിൽ ആയുധങ്ങളുമായി എത്തുന്നവരെ നിരീക്ഷിക്കാനുള്ള സംവിധാനം സ്ഥാപിക്കാനൊരുങ്ങുകയാണ്. ആയുധങ്ങളുമായി ആരെങ്കിലും എത്തിയാലുടൻ സൈറൺ മുഴങ്ങുന്ന സംവിധാനമൊരുക്കാനാണ് പദ്ധതി.

ജനുവരിയിൽ വിർജീനിയയിൽ തന്നെയുള്ള സ്കൂളിൽ ആറുവയസുകാരന്റെ വെടിയേറ്റ് അധ്യാപികക്ക് ഗുരുതര പരിക്കേറ്റിരുന്നു. കുട്ടിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 6 year old brings handgun to US school, mother faces charges
Next Story