Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാകിസ്താനിൽ ബോംബ് സ്ഫോടനം; ഏഴുപേർ കൊല്ല​പ്പെട്ടു

text_fields
bookmark_border
പാകിസ്താനിൽ ബോംബ് സ്ഫോടനം; ഏഴുപേർ കൊല്ല​പ്പെട്ടു
cancel

പെഷാവർ: പാകിസ്താനിലെ സംഘർഷമേഖലയായ ​ഖൈബർ പഷ്തൂൻഖ്വയിൽ ബോംബ് സ്ഫോടനത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഒമ്പതു പേർക്ക് പരിക്കേറ്റു. സൗത്ത് വസീറിസ്താൻ ജില്ല ആസ്ഥാനമായ വാനയിൽ പ്രാദേശിക സമാധാന സമിതി ഓഫിസിലാണ് പൊട്ടിത്തെറിയുണ്ടായത്.

പരിക്കേറ്റ 16 പേരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ഏഴുപേർ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഓഫിസ് കെട്ടിടം പൂർണമായി തകർന്നു. ആക്രമണത്തിൽ ആരും ഉത്തരവാദിത്തമേറ്റെടുത്തിട്ടില്ല.

നിരോധിത തഹ്‍രീകെ താലിബാൻ പാകിസ്താൻ സംഘടനയുമായി വെടിനിർത്തൽ കരാർ പാളിയതിനെ തുടർന്ന് ഖൈബർ പഷ്തൂൻഖ്വ, ബലൂചിസ്താൻ പ്രവിശ്യകളിൽ ഭീകരവാദ ആക്രമണങ്ങൾ തുടരുകയാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 7 Killed, 9 Injured In Bomb Blast In Northwest Pakistan
Next Story