Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഫ്ഗാനിലെ ഗസ്നി പ്രവിശ്യയിൽ സ്ഫോടനം; 15 സിവിലിയൻമാർ കൊല്ലപ്പെട്ടു
text_fieldsbookmark_border
Representational Image
ഗസ്നി (അഫ്ഗാനിസ്താൻ): അഫ്ഗാനിസ്താനിലെ ഗിലാൻ ജില്ലയിലുണ്ടായ സ്ഫോടനത്തിൽ 15 സിവിലിയൻമാർ കൊല്ലപ്പെട്ടു. ഗസ്നി പ്രവിശ്യയിലെ ഒരു വീട്ടിനുള്ളിലാണ് ഇരട്ട സ്ഫോടനം നടന്നത്.
സ്ഫോടനത്തിൽ 20 പേർക്ക് പരിക്കേറ്റതായി പജ് വോക് അഫ്ഗാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. ഖുർആൻ പാരായണ ചടങ്ങിൽ പങ്കെടുത്ത കുട്ടികൾ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.
Next Story

