Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുടിന്‍െറ മകളെ ഖദ്ദാഫി മകന് വിവാഹമാലോചിച്ചിരുന്നുവെന്ന്

text_fields
bookmark_border
പുടിന്‍െറ മകളെ ഖദ്ദാഫി മകന് വിവാഹമാലോചിച്ചിരുന്നുവെന്ന്
cancel

ട്രിപളി: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍െറ മകളെ തന്‍െറ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ മുന്‍ ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫി ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഖദ്ദാഫിയുടെ മുന്‍ ഉപദേഷ്ടാവ്് മുഹമ്മദ് മുത്തലിബ് അല്‍ഹൂനിയാണ് വിവരം  പുറത്തുവിട്ടത്. തന്‍െറ രണ്ടാമത്തെ മകന്‍ സൈഫുല്‍ ഇസ്ലാമിനു വേണ്ടിയാണ് പുടിന്‍െറ മകളെ ഖദ്ദാഫി കല്യാണമാലോചിച്ചത്. വിവാഹബന്ധത്തിലൂടെ ലിബിയയും റഷ്യയും തമ്മിലുള്ള ബന്ധം ശക്തമാകുമെന്ന ഗൂഢലക്ഷ്യവും ഖദ്ദാഫിക്കുണ്ടായിരുന്നുവെന്നും  അല്‍ഹൂനി ‘അല്‍അറബിയ’ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഖദ്ദാഫി നേരിട്ടാണ് പുടിന്‍െറ മുമ്പില്‍ വിവാഹാലോചനയുമായത്തെിയത്. എന്നാല്‍, മകള്‍ക്ക് സൈഫിനെ അറിയില്ളെന്നു പറഞ്ഞ് പുടിന്‍ ആലോചന തള്ളിക്കളയുകയായിരുന്നു. 2011ല്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട കലാപത്തില്‍ ഖദ്ദാഫിയെ നാറ്റോ സേനയുടെ പിന്തുണയോടെ വധിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story