Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാലിയിൽ അഞ്ച് യു.എന്‍ സൈനികര്‍ കൊല്ലപ്പെട്ടു
text_fieldsbookmark_border
ബമാകോ: മധ്യ മാലിയില്‍ സൈനികവ്യൂഹത്തിനുനേര്ക്കുണ്ടായ ആക്രമണത്തില്‍ അഞ്ച് യു.എന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൊല്ലപ്പെട്ട സൈനികര്‍ ഏതു രാജ്യക്കാരാണെന്ന് യു.എന്‍ സ്ഥിരീകരിച്ചിട്ടില്ല. മിനുസ്മ എന്ന് വിളിക്കുന്ന യു.എന്‍ സംഘത്തിനുനേര്ക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തെ മിനുസ്മ തലവന്‍ മുഹമ്മദ് സാലിഹ് അന്നദിഫ് അപലപിച്ചു. വെള്ളിയാഴ്ച വടക്കന്‍ മാലിയില്‍ മൈന്‍ പൊട്ടിത്തെറിച്ച് അഞ്ച് മാലി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.അല്‍ഖാഇദ ബന്ധം ആരോപിക്കപ്പെടുന്ന വിമതരുടെ കീഴിലുള്ള മാലിയിലെ വടക്കന്‍ മേഖലയിലാണ് യു.എന്‍ സൈനികരെ വിന്യസിച്ചിരിക്കുന്നത്.
Next Story
