Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗസ്സയിൽ ഇസ്രായേൽ ആക്രമണം
text_fieldsbookmark_border
തെൽ അവീവ്: ഗസ്സ മുനമ്പിെല ഹമാസ് ആസ്ഥാനത്തിനുനേരെ ഇസ്രായേൽ ആക്രമണം. ബുധനാഴ്ച പുലർച്ചെയാണ് ആക്രമിച്ചതെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.
ഫലസ്തീനിൽ നിന്ന് തങ്ങൾക്കുനേരെ റോക്കറ്റ് പ്രയോഗിച്ചതിനെത്തുടർന്നാണ് ആക്രമണമെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്. വടക്കൻ ഗസ്സയിലെ ഹമാസിെൻറ മൂന്ന് സൈനിക പോസ്റ്റുകളാണ് ടാങ്ക് ഉപയോഗിച്ച് തകർത്തത്.
ഗസ്സ വിക്ഷേപിച്ച റോക്കറ്റ് അതിർത്തിക്കടുത്തുള്ള തുറന്ന വയലിൽ പതിച്ചതായും നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും സൈനിക വക്താവ് പറഞ്ഞു. മാർച്ച് 27 ന് ശേഷം ആദ്യമായാണ് ആക്രമണം നടക്കുന്നത്. കഴിഞ്ഞ ദിവസം സിറിയയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു.
Next Story
