അമേരിക്കയിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ സ്ത്രീ കൊല്ലപ്പെട്ടു
text_fieldsലോസ് എയ്ഞ്ചലസ്: അമേരിക്കയിലെ ലോസ് എയ്ഞ്ചലസിൽ സൂപ്പർമാർക്കറ്റിലുണ്ടായ വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വെടിവെപ്പ് നടത്തിയ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
മുത്തശിയേയും കാമുകിയേയും വെടിവെച്ച് പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമി സൂപ്പർമാർക്കറ്റിലെത്തിയത്. പരിക്കേറ്റ ഇവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പിന്തുടർന്ന് പൊലീസും ഇവിടെ എത്തുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ് സൂപ്പർമാർക്കറ്റിലുണ്ടായിരുന്ന സ്ത്രീകളിലൊരാൾ കൊല്ലപ്പെട്ടത്. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സൂപ്പർമാർക്കറ്റിന് പുറത്തെത്തിയ അക്രമിയെ പൊലീസ് പിടുകൂടുകയായിരുന്നു.
ഉച്ചക്ക് 1:30ഒാടെയാണ് സൗത്ത് ലോസ്എയ്ഞ്ചൽസിലെ വീട്ടിൽ വെച്ച് അക്രമി മുത്തശിയേയും കാമുകിയേയും വെടിവെച്ചതെന്നാണ് പൊലീസ് നിഗമനം. തുടർന്ന് തെൻറ ടോയോട്ട കാമ്രി കാറിൽ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കാർ തടയാൻ പൊലീസ് ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.
