Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോമഗതമാരേ ദുരന്തം: കാനഡ സിഖ് കുടിയേറ്റക്കാരോട് മാപ്പുചോദിക്കും

text_fields
bookmark_border
കോമഗതമാരേ ദുരന്തം: കാനഡ സിഖ് കുടിയേറ്റക്കാരോട് മാപ്പുചോദിക്കും
cancel

ടൊറന്‍േറാ:102 വര്‍ഷം മുമ്പ് നടന്ന കോമഗതമാരേ ദുരന്തത്തിന്‍െറ പേരില്‍ കനേഡിയന്‍ സര്‍ക്കാര്‍ കുടിയേറ്റക്കാരോട് മാപ്പുചോദിക്കും. 1914ല്‍ 376 ഇന്ത്യക്കാരുള്‍പ്പെടുന്ന കുടിയേറ്റസംഘം സഞ്ചരിച്ച കോമഗതമാരേ എന്ന ജാപ്പനീസ് കപ്പല്‍ കാനഡയില്‍ പ്രവേശിക്കാനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. അന്ന് 24 പേര്‍ക്കു മാത്രമാണ് കാനഡയില്‍ പ്രവേശിക്കാന്‍ അനുമതി ലഭിച്ചത്. തുടര്‍ന്ന് കല്‍ക്കത്തയില്‍ തിരിച്ചത്തെിയ അവശേഷിച്ച കപ്പല്‍ യാത്രികര്‍ക്കുനേരെ ബ്രിട്ടീഷ്
സൈന്യം വെടിയുതിര്‍ക്കുകയും 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. സംഘത്തിലുണ്ടായിരുന്നതില്‍ ഏറെപ്പേരും സിഖുകാരായിരുന്നു.
കാനഡയിലെ അന്നത്തെ നിയമം വിവേചനപരമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒരു നൂറ്റാണ്ടിലേറെ കാലത്തിനുശേഷം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഒൗപചാരികമായി മാപ്പുചോദിക്കുന്നത്.
ഓട്ടവയില്‍ കഴിഞ്ഞ ദിവസം നടന്ന ബൈശാഖി ആഘോഷത്തിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story