Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാനമ പേപ്പേഴ്സ്: മൊസക് ഫൊൻസേക ഒാഫിസുകളിൽ റെയ്ഡ്
text_fieldsbookmark_border
പാനമ സിറ്റി: കള്ളപ്പണ നിക്ഷേപത്തിന് സഹായം ചെയ്യുന്ന നിയമ സ്ഥാപനമായ മൊസക് ഫൊൻസേകയുടെ ഒാഫിസുകളിൽ റെയ്ഡ്. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവ് ശേഖരിക്കാനാണ് പാനമ അറ്റോർണി ജനറൽ മൊസക് ഫൊൻസെകയുെട ഒാഫിസുകളിൽ പരിശോധന നടിത്തിയത്. പാനമ പൊലീസിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന വിഭാഗവും പരിശോധന നടത്തി. നികുതി വെട്ടിക്കലിനും വഞ്ചനക്കും തെളിവുകൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
അതേസമയം കമ്പനി നിയമാനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും നിയമം ലംഘിച്ചിട്ടില്ലെന്നും കമ്പനിയുെട സ്ഥാപക പാർട്ണറായ റമോൺ ഫൊൻസെക അറിയിച്ചു.
Next Story
