Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂന്നുവയസ്സുകാരിയുടെ വെടിയേറ്റ് സഹോദരി കൊല്ലപ്പെട്ടു

text_fields
bookmark_border
മൂന്നുവയസ്സുകാരിയുടെ വെടിയേറ്റ് സഹോദരി കൊല്ലപ്പെട്ടു
cancel

വാഷിങ്ടണ്‍: അമേരിക്കയില്‍  മുത്തച്ഛന്‍െറ തോക്കെടുത്ത് മൂന്നു വയസ്സുകാരി അബദ്ധത്തില്‍ വെടിപൊട്ടിച്ചപ്പോള്‍ സഹോദരി കൊല്ലപ്പെട്ടു. എട്ടു വയസ്സുകാരിയായ കിംബേര്‍ലി റെയിലാന്‍ഡറാണ് കൊല്ലപ്പെട്ടത്. തലക്ക് പരിക്കേറ്റ് രക്തം ഒഴുകുന്നത് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ വെടിയേറ്റതായി കണ്ടത്.
കുട്ടികളുടെ മുത്തശ്ശിയും അമ്മാവനും വീട്ടില്‍ പ്രാര്‍ഥന നടത്തുന്നതിനിടയില്‍ മേശപ്പുറത്തുവെച്ചിരുന്ന തോക്ക് ഉപയോഗിച്ച് കുട്ടി അബദ്ധത്തില്‍ വെടിവെച്ചത്. കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
 അമേരിക്കയില്‍ കുട്ടികള്‍ തോക്കു ഉപയോഗിച്ചിട്ടുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്.
2015ല്‍മാത്രം മൂന്നോ അതിനടുത്തോ വയസ്സുള്ള കുട്ടികളുടെമാത്രം തോക്കുപ്രയോഗത്തില്‍ 40ലധികം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം ഇത്തരത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സംഭവമാണ് കിംബേര്‍ലിയുടെത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story