Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫിദലിന്‍െറ സഹോദരന്‍ റാമോണ്‍ കാസ്ട്രോ അന്തരിച്ചു

text_fields
bookmark_border
ഫിദലിന്‍െറ സഹോദരന്‍ റാമോണ്‍ കാസ്ട്രോ അന്തരിച്ചു
cancel

ഹവാന: ക്യൂബന്‍ വിപ്ളവ ഇതിഹാസം ഫിദല്‍ കാസ്ട്രോയുടെ മൂത്ത സഹോദരന്‍ റാമോണ്‍ കാസ്ട്രോ അന്തരിച്ചു. 91 വയസ്സായിരുന്നു. ഫിദല്‍ കാസ്ട്രോയുമായി മുഖസാദൃശ്യമുണ്ടായിരുന്ന ഫിദല്‍-റൗള്‍ സഹോദരന്മാരെപ്പോലെ രാഷ്ട്രീയവഴി തെരഞ്ഞെടുത്തില്ല. പിതാവിന്‍െറ കാര്‍ഷിക പാരമ്പര്യം തുടരുകയായിരുന്നു. ചൊവ്വാഴ്ചയാണ് ക്യൂബന്‍ മാധ്യമങ്ങള്‍ റാമോണ്‍ കാസ്ട്രോയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്.

‘മോംഗോ’ എന്ന് വിളിപ്പേരുള്ള റാമോണ്‍ 1960കളില്‍ ക്യൂബന്‍ സര്‍ക്കാറിന്‍െറ കാര്‍ഷിക മന്ത്രാലയത്തിലെ ഉപദേശകനായിരുന്നു. കിഴക്കന്‍ ക്യൂബയിലെ പഞ്ചസാര ഉല്‍പാദനത്തിന്‍െറ വളര്‍ച്ചക്ക് വലിയ പങ്കുവഹിച്ചു. എയ്ഞ്ചല്‍ കാസ്ട്രോയാണ് പിതാവ്. ഇദ്ദേഹത്തിന്‍െറ രണ്ടാം ഭാര്യയിലെ മകനാണ് റാമോണ്‍.  

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story