Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതികളുടെ വംശം  ജഡ്ജിമാരെ  സ്വാധീനിക്കുന്നുവെന്ന് പഠനം

text_fields
bookmark_border

സൗത്കരോലൈന: ശിക്ഷ വിധിക്കുമ്പോള്‍ കുറ്റവാളികളുടെ വംശം ജഡ്ജിമാരെ സ്വാധീനിക്കുന്നുണ്ടെന്ന് പഠനം. ഷെഫീല്‍ഡ് സര്‍വകലാശാലയും മിനിസോറ്റ സര്‍വകലാശാലയും ചേര്‍ന്ന് 2000നു ശേഷം സൗത് കരോലൈന കോടതി പരിഗണിച്ച 17000 കേസുകള്‍ പഠിച്ചാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും വംശീയത യു.എസിന്‍െറ ശാപമായി തുടരുന്നുവെന്ന് വ്യക്തമാക്കുന്നത്. ചെറിയ കേസുകളില്‍ പ്രതിചേര്‍ക്കപ്പെടുന്ന വെളുത്തവരെക്കാള്‍ കറുത്തവര്‍ഗക്കാര്‍ക്ക് ശിക്ഷയില്‍ ഇളവു ലഭിക്കാനുള്ള സാധ്യത കുറവാണ്. ഇത്തരം വിവേചനങ്ങളുടെ മറ്റൊരു ഭാഗമാണ് യു.എസ് പൊലീസിന്‍െറ വംശീയവിവേചനമെന്നും ക്വാണ്ടിറ്റേറ്റീവ് ക്രിമിനോളജി ജേണല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story