Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രംപ് തട്ടിപ്പുകാരനെന്ന് ഹിലരി
text_fieldsbookmark_border
വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രഖ്യാപനം അടുത്തതോടെ ട്രംപ്-ഹിലരി വാക്പോര് കടുക്കുന്നു. ഡൊണാള്‍ഡ് ട്രംപ് തട്ടിപ്പുകാരനാണെന്ന ഹിലരി ക്ളിന്റന്‍െറ പ്രസ്താവനയാണ് അതില്‍ ഒടുവിലത്തേത്. ട്രംപിന്‍െറ പങ്കാളിത്തമുണ്ടെന്ന് പറഞ്ഞ് കാലിഫോര്‍ണിയയില്‍ ആരംഭിച്ച യൂനിവേഴ്സിറ്റി, വിദ്യാര്‍ഥികളില്‍നിന്ന് പണം വാങ്ങി കബളിപ്പിച്ചതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഹിലരിയുടെ പ്രസ്താവന. വിദ്യാര്‍ഥികളെ പറ്റിക്കുക വഴി കഠിന പ്രയത്നക്കാരായ അമേരിക്കക്കാരെ കബളിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ന്യൂയോര്‍ക്കിലെ പ്രചാരണത്തിനിടെ ഹിലരി ആഞ്ഞടിച്ചു. എതിരാളി സാന്‍ഡേഴ്സിനെ വീഴ്ത്തി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായാല്‍ വൈറ്റ്ഹൗസ് പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഹിലരി.
Next Story
